സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമം


കാഞ്ഞങ്ങാട്: സിപിഎം പുല്ലൂര്‍ സുശീലഗോപാലന്‍ നഗര്‍ ബ്രാഞ്ച് സെക്രട്ടറി മണികുട്ടി ബാബുവിന്(50) നേരെ വധശ്രമം.
ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് പുല്ലൂരിലെ എക്കാല്‍ രാജു കുത്തിപ്പരിക്കേല്‍പ്പിച്ചത്. പള്ളക്ക്കുത്തേറ്റ ബാബുവിനെ മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാജുവിനെ അമ്പലത്തറ പോലീസ് വധശ്രമകുറ്റം ചുമത്തി അറസ്റ്റുചെയ്തു. രാജു പുറംപോക്കില്‍ ഷെഡ്ഡ്‌കെട്ടിയത് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. 7 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലെ വൈരാഗ്യത്തെതുടര്‍ന്നാണ് ബാബുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതത്രെ.

Post a Comment

0 Comments