പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീമും


കാഞ്ഞങ്ങാട്: കെ.എം.സി.സിക്ക് പിന്നാലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീമും യു.എ.ഇയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് ശ്രമം തുടങ്ങി.
കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കാണ് ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് ശ്രമിക്കുന്നത്. കെ.എം.സി.സി താല്‍പ്പര്യമെടുത്ത് ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് യാത്രക്കാരില്‍ നിന്നും ബുക്കിംഗ് സ്വീകരിച്ചുവെങ്കിലും കഴിഞ്ഞദിവസം എത്തേണ്ട ഫ്‌ളൈറ്റിന് സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. കാഞ്ഞങ്ങാട് ആസ്ഥാനമായി തുടങ്ങിയതാണ് വിദേശരാജ്യങ്ങളില്‍ യൂണിറ്റുകളുള്ള ചൈല്‍ഡ് പ്രൊട്ടക്ട് ടീമും.

Post a Comment

0 Comments