ചെറുപുഴ: ചെറുപുഴ കുണ്ടംതടത്തില്‍ ഒറ്റക്ക് താമസിച്ചിരുന്നയാളെ അടുക്കളയില്‍ മരിച്ച നിലയില്‍.
അയ്യമലയില്‍ ജോയിക്കുട്ടി (52)യാണ് മരിച്ചത്. രാവിലെ വിളിച്ചിട്ട് ആളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. ചെറുപുഴ സ്റ്റേഷനിലെ എസ്ഐമാരായ മഹേഷ് ആര് നായര്‍, സി.തമ്പാന്, കെ.പി.ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പുളിങ്ങോം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്ത് എത്തി എല്ലാ സുരക്ഷാക്രമീകരണങ്ങളോടെയാണ് മൃതദേഹം എടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. പരേതനായ ആന്റണി-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
0 Comments