ഒളിച്ചോടിയ യുവതി വിവാഹിതയായി തിരിച്ചെത്തി


തൃക്കരിപ്പൂര്‍: പയ്യങ്കിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ കാണാതായ യുവതി ഇന്ന് രാവിലെ വിവാഹിതയായി തിരിച്ചെത്തി.
പയ്യങ്കിയിലെ മറിയംമ്പി (18)നെയാണ് ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ വിവാഹിതയായി പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
യുവതിയുടെ സഹോദരി ഭര്‍ത്താവിന്റെ ബന്ധുവായ വെള്ളൂര്‍ കാറമേലിലെ അന്‍വറിനെയാണ് മറിയംമ്പി വിവാഹം കഴിച്ചത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. 18 വയസ് പൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കുകയായിരുന്നു.

Post a Comment

0 Comments