അങ്കണ്‍വാടി കവര്‍ച്ച: പ്രതിപിടിയില്‍


ബദിയടുക്ക: പൂട്ടിയിട്ട അങ്കണ്‍വാടി കുത്തിതുറന്ന് കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും കിടക്കകളും കടത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
നീര്‍ച്ചാല്‍ മെനസ്സിനപ്പാറയിലെ ദീപക്(39) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ കുമാരമംഗലം സ്വദേശി ദിനേശ് ഒളിവിലാണ്. ദിനേശിനെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് കിളിന്താറിലെ അങ്കണ്‍വാടിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള അരിയും ഗോതമ്പും കിടക്കകളും അളവ് തൂക്കയന്ത്രവും കടത്തിക്കൊണ്ടുപോയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ മോഷണത്തിന് പിന്നില്‍ ദീപകും ദിനേശുമാണെന്ന് വ്യക്തമായി. ദിനേശ് നിരവധി അടിപിടിക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒരു കേസില്‍ വാറണ്ട് പ്രതിയുമാണ്. ദിനേശിനെ പിടികൂടുന്നതിനായി ബദിയടുക്ക അഡീഷണല്‍ എസ്.ഐ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Post a Comment

0 Comments