തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പന്(76) ആണ് മരിച്ചത്.
മുംബൈയില്‍ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോള്‍ തന്നെ ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. 27 നാണ് മരണം സംഭവിച്ചത്. മരണ ശേഷം ആണ് സ്രവ പരിശോധന നടത്തിയത്.
0 Comments