ക്ലിനിക്കില്‍ മാനഭംഗം: ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്


പെരിയ: അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിയ 17 കാരിയെ പരിശോധനക്കിടെ മാനഭംഗപ്പെടുത്തിയ റിട്ടയേര്‍ഡ് ഡോക്ടര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി ബേക്കല്‍ പോലീസ് കേസെടുത്തു.
പെരിയയില്‍ ക്ലിനിക്ക് നടത്തുന്ന കാഞ്ഞങ്ങാട്ടെ റിട്ട. ഡോക്ടര്‍ കൃഷ്ണനെതിരെയാണ് (58) പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ പിതാവിനും സഹോദരിക്കുമൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം സഹോദരിയെ പരിശോധിച്ചശേഷം പിന്നീട് ഇളയകുട്ടിയെ പരിശോധനാമുറിയില്‍ വെച്ച് ദേഹത്ത് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ബേക്കല്‍ എസ്.ഐ പി.അജിത്ത്കുമാര്‍ പറഞ്ഞു.

Post a Comment

0 Comments