എണ്ണപ്പാറ: തലയില്‍ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് മരണപ്പെട്ട എണ്ണപ്പാറ മുക്കുഴി കരിയത്ത് കോട്ടൂര്‍ റോബിന് തോമസിന്റെ (42) മൃതദേഹം ഇന്ന് വൈകീട്ട് എണ്ണപ്പാറ പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും.
ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്ന റോബിന് ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് മരണപ്പെട്ടത്. ചികിത്സയ്ക്കിടെ റോബിന് കൊവിഡ് പിടിപെട്ടിരുന്നത്. ഇതുമൂലം മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല.
മെയ് മൂന്നാമത്തെ ആഴ്ചയിലാണ് തോട്ടിയില്‍ കത്തികെട്ടി പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടയില്‍ ലക്ഷ്യംതെറ്റി ചക്ക റോബിന്റെ തലയില്‍ വീണത്. റോബിന് വാഹനങ്ങളുടെ മെക്കാനിക്കാണ്. പിന്നീട് കരിങ്കല്‍ ക്വാറിയില്‍ ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്തു. ക്വാറികള്‍ അടച്ചതോടെ റിക്ഷവാങ്ങി ഓടിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനിടയിലാണ് അപകടം.
0 Comments