കാഞ്ഞങ്ങാട്: ഭാര്യ പിണങ്ങിപോയ മനോവിഷമത്തില്‍ മുന്‍ പ്രവാസിയായ ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. മടിക്കൈ എരിക്കുളത്ത് പെട്ടിക്കട നടത്തുന്ന ലക്ഷംവീട്ടിലെ രാമകൃഷ്ണന്റെയും യശോദയുടെയും മകന് അനീഷിനെയാണ് (34) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യ ഷീബ പിണങ്ങി പത്ത് ദിവസം മുമ്പ് സ്വന്തം നാടായ കോട്ടയത്തേക്ക് പോയിരുന്നു. യുവാവ് ഒരു വര്‍ഷം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. ഫേസ് ബുക്കില്‍കൂടി പരിചയപ്പെട്ടാണ് ഷീബയെ കല്യാണം കഴിച്ചത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
0 Comments