അഡ്വ.കെ.എം.ബഷീര്‍ നിര്യാതനായി


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ അതിഞ്ഞാലിലെ കെ.എം ബഷീര്‍ (45) നിര്യാതനായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ബഷീര്‍ ഒരുകൊല്ലം മുമ്പ് കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബഷീര്‍ മുമ്പ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലും പ്രവര്‍ത്തിച്ചിരുന്നു.
അതിഞ്ഞാലിലെ പരേതനായ അബ്ദുല്‍ റഹിമാന്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിന (ഉദുമ, പാക്യാര), മക്കള്‍: ഷഹബാദ്, സാബിദ്, ഷഹബാസ്. സഹോദരങ്ങള്‍: മുഹമ്മദ്, മുസ്തഫ, ഹമീദ്, ആമിന, സഫീന, പരേതനായ അസൈനാര്‍.

Post a Comment

0 Comments