കൊലയാളി ജോളി ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നു


കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍. മകന്‍ റോമോയെ ജോളി 3 തവണ വിളിച്ചു. സംഭാഷണം 20 മിനിട്ടിലധികം നീണ്ടു. കേസില്‍ സാക്ഷിയായ റോമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു ജോളിയെന്ന് നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.
2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Post a Comment

0 Comments