കാണാതായ പള്ളിവികാരിയുടെ മൃതദേഹം കിണറ്റില്‍

കോട്ടയം: അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് എട്ടുപറയെയാണ് പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് വൈദികനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ ശുശ്രൂഷകള്‍ക്ക് ശേഷം പത്തരയോടെ പുറത്തേക്കുപോയ വൈദികന്‍ രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന വൈദികന്‍ കാര്‍ എടുക്കാതെയാണ് പോയത്. മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കിയനിലയില്‍ താമസിക്കുന്ന മുറിയില്‍ കണ്ടെത്തി. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നതും ദുരൂഹത വര്‍ധിപ്പിച്ചു. നേരത്തെ വിദേശത്തായിരുന്ന വൈദികന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുന്നത്തറ പള്ളിയില്‍ ചുമതലയേറ്റത്. രോഗവും നിരാശയുമാണ് മിക്കവരുടെയും ആത്മഹത്യയുടെ കാരണം. സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലവും ആത്മഹത്യകള്‍ നടക്കാറുണ്ട്. വൈദികരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്‌നങ്ങള്‍ അസാധാരണ സംഭവമാണ്. വിശ്വാസികളുടെ പക്കല്‍ പണമുണ്ടെങ്കില്‍ വൈദികര്‍ക്ക് പേടിക്കാനില്ല. 20 കൊല്ലം മുമ്പ് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ്കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണപ്പെട്ടതിനെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.

Post a Comment

0 Comments