അച്ഛന്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ


കൊച്ചി: അച്ഛന്‍ എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തും. കുട്ടിയുടെ ചികിത്സാചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 55 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന് രക്തസ്രാവത്തെത്തുടര്‍ന്ന് തലച്ചോറിലുണ്ടായ മര്‍ദ്ദം നിയന്ത്രിക്കാന്‍ ചികിത്സ തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല് കസ്റ്റഡിയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ ഷൈജു കാലില്‍ പിടിച്ച് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതും തലയില്‍ അടിച്ചതും. ആദ്യം അങ്കമാലി ലിറ്റില് ഫ്‌ളവര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.
കൊതുകിനെ കൊല്ലാന്‍ ബാറ്റ് വീശിയപ്പോള്‍ കുഞ്ഞിന്റെ തലക്കുകൊണ്ടുവെന്നായിരുന്നു ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. പിതൃത്വത്തിലുള്ള സംശയവും പെണ്‍കുഞ്ഞായതിലുമാണ് ഈ ക്രൂരത.
കുഞ്ഞിന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലയില്‍ ശക്തമായ വേദന ഉണ്ടാകുമ്പോള്‍ മാത്രമാണ് കുഞ്ഞിന്റെ ശരീരം അല്‍പ്പമെങ്കിലും അനങ്ങുന്നത്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ അതീവസങ്കീര്‍ണ്ണമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞ് പെണ്ണായും ഭാര്യയോടുള്ള സംശയവുമാണ് കുഞ്ഞിനെ ക്രൂരമായി അക്രമിക്കാന്‍ ഷൈജുവിനെ പ്രേരിപ്പിച്ചത്.

Post a Comment

0 Comments