ഓട്ടോയില്‍ മറന്നുവെച്ച പണവും മൊബൈലും തിരിച്ചുനല്‍കി ഡ്രൈവര്‍ മാതൃകയായി


മാവുങ്കാല്‍: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച 40,000 രൂപയും മൊബൈല്‍ ഫോണും തിരിച്ചുനല്‍കി ഓട്ടോറിക്ഷാഡ്രൈവര്‍ മാതൃകയായി.
ഒടയഞ്ചാല്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ കോടോത്ത് വള്ളിവളപ്പിലെ വേണു എന്ന അച്യുതനാണ് തന്റെ റിക്ഷയില്‍ യാത്രക്കാരന്‍ മറന്നുവെച്ച പണവും മൊബൈല്‍ഫോണും ഉടമക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. ഇന്നലെ ഉച്ചക്ക് ജില്ലാ ആശുപത്രിയില്‍ നിന്നും മടങ്ങുമ്പോള്‍ മാവുങ്കാലിലേക്ക് കയറിയ യാത്രക്കാരനാണ് പണവും മൊബൈല്‍ഫോണും റിക്ഷയില്‍ മറന്നത്. ഇവ വേണു അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മൊബൈള്‍ഫോണിലെ നമ്പര്‍വഴി ഉടമയെ തിരിച്ചറിഞ്ഞ് പോലീസ് ഇവ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. വേണുവിന്റെ സത്യസന്ധതയില്‍ പോലീസുകാരും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. അരയി കാര്‍ത്തികയിലെ ടി.എസ് ഹനീഫയുടേതായിരുന്നു പണവും മൊബൈലും.

Post a Comment

0 Comments