കരിന്തളം: കരിന്തളം ഗവണ്മെന്റ് കോളേജിന് ആധുനിക അക്കാഡമിക് കെട്ടിട നിര്‍മ്മിക്കുന്നു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും അഡ്മിനിസ്ട്രേറ്റിവ് വിങ്, ലൈബ്രറി എന്നിവയ്ക്കും വേണ്ട സൗകര്യങ്ങളോടുകൂടിയ മൂന്നു നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇതിനുള്ള മാസ്റ്റര്‍ പ്ലാനും ഡിപിആറും തയ്യാറാക്കുവാന്‍ കിറ്റ്കോ ഒരുക്കങ്ങള്‍ തുടങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സി.ബാബുരാജ്, കിറ്റ്കോ എഞ്ചിനീയര്‍മാരായ ബബിത, നിതിന്‍, ജനകീയ വികസനസമിതി കണ്‍വീനര്‍ ടി. കെ. രവി, അംഗങ്ങളായ രാജന് പാറക്കോല്‍, കെ. ലക്ഷ്മണന്, പിടി എ സെക്രട്ടറി പ്രൊഫസര്‍ വിനീത മോഹന്‍, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments