സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ ഡാറ്റാ എന്‍ട്രിക്ക് അനുമതി


തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍, രോഗം കാരണം അക്ഷയ കേന്ദ്രങ്ങളില്‍ എത്താന്‍ സാധിക്കാത്തവര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്തവരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുമായ പുതിയ അപേക്ഷകരുടെ എന്‍ട്രിക്ക് അനുമതിയായി.
ആധാര്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയില്‍ (അക്ഷയ) നിന്നും ഒരു മാസത്തിനുള്ളില്‍ ലഭിച്ച രേഖ, അപേക്ഷകന്‍ മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം.
മാനസിക വെല്ലുവിളി നേരിടുന്നവര്‍/ഓട്ടിസം ബാധിച്ചവര്‍, രോഗാധിക്യം കാരണം ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയില്‍ എത്താന്‍ കഴിയാത്തവര്‍, മാനസിക രോഗം/ഓട്ടിസം ബാധിച്ച വ്യക്തിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന് ആധാര്‍ എടുക്കുന്നതിനായി ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയില്‍ എത്തുന്നതിനോ ഏജന്‍സി മുഖേന വീട്ടില്‍ വന്ന് ആധാര്‍ എടുക്കുന്നതിനോ സാധിക്കുന്നില്ലെന്ന് ഐ. സി.ഡി.എസ് സൂപ്പര്‍വൈസറുടെ/ അസിസ്റ്റന്റ് സര്‍ജനില്‍ കുറയാതെയുള്ള ഗവണ്‍മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്‍ മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം.

Post a Comment

0 Comments