പെരിയ: കല്യോട്ട് സിപിഎം പ്രവര്‍ത്തകനെ അക്രമിച്ച രണ്ട് കോണ്‍ഗ്രസുകാര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു.
പരപ്പ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ റബ്ബര്‍വെട്ട് തൊഴിലാളി ബെന്നിയെന്ന എം.കെ.ദേവസ്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കല്യോട്ടെ കുമാരന്റെ മകന് അനീഷ്, കൊട്ടന്റെ മകന് മണികണ്ഠന് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കൈക്കോട്ടുകുണ്ടില് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ഇരിക്കുമ്പോള്‍ അനീഷും മണികണ്ഠനും ചേര്‍ന്ന് രാഷ്ട്രീയവൈരാഗ്യത്തില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്ത് അക്രമിക്കുകയായിരുന്നുവെന്ന് ദേവസ്യ പറയുന്നു. പരിക്കേറ്റ ബെന്നിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കണ്ണിനും കാലിനും ഗുരുതരമായി പരിക്കേറ്റതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
0 Comments