സാമൂഹ്യഅകലം പാലിക്കാതെ എം.എസ്.എഫ് സമരം


കാസര്‍കോട് : ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യങ്ങള്‍ ഉറപ്പുവരുത്താത്തതിനെതിരെ കേരളത്തിലെ 14 വിദ്യാഭ്യാസ ആസ്ഥാനങ്ങള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി എം.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു സമരം.
ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത മൂന്നുലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സൗകര്യം ഒരുക്കുക, ഓണ്‍ലൈന്‍ പഠനത്തിന് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തണം, ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അറ്റന്റന്‍സ് നിര്‍ബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഉപരോധം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments