മന്ത്രിയുടെ പിതാവിനും ഭാര്യക്കും മകള്‍ക്കും കൊവിഡ്; കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു


ബാംഗ്ലൂര്‍: കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡി.കെ.സുധാകറിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിചാരകനില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം മന്ത്രിയുടേയും രണ്ട് ആണ്‍മക്കളുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഫീസ് താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓഫീസ് ഇന്ന് അണുനശീകരണം നടത്തും. കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്റെ ബാംഗ്ലൂരിലെ വീടും രോഗിയുടെ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ ഇതുവരെ 8281 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കും ക്വാറന്റീന്‍ ലംഘനത്തിനുമെതിരെ നടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് അധികൃതര്‍.

Post a Comment

0 Comments