തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പള്ളിയില്‍ പ്രവേശനമില്ല


നീലേശ്വരം : നമസ്‌കാരത്തിന് പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കണം. നീലേശ്വരം തര്‍ബിയത്തുല്‍ ഇസ്ലാം സഭ ജമാഅത്തില്‍ കമ്മിയുടെതാണ് ഈതീരുമാനം.ആരോഗ്യ വകുപ്പിന്റെ കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിനാണിത്.
മാത്രമല്ല മഹല്ല് നിവാസികള്‍ക്ക് പ്രവേശിക്കണമെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് വേണം. പുറമെ നിന്നുള്ള ഒരാളെ പോലും പള്ളിയില്‍ പ്രവേശിപ്പിക്കില്ല. ജുമഅ: ഒഴികെയുള്ള എല്ലാ ജമാ അത്ത് നമസ്‌കാരത്തിനും ബാങ്ക്‌കൊടുത്ത 10 മിനുട്ടിനുള്ളില്‍ വിശ്വാസികള്‍ പ്രവേശിക്കണം. വെള്ളി ജുമഅ നമസ്‌ക്കാരത്തിന് ആദ്യം എത്തുന്ന 100 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. നമസ്‌ക്കാരത്തിന് എത്തുന്നവര്‍ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയമാകണം. മുസല്ല അവരവര്‍ തന്നെ കൊണ്ടുവരണം.

Post a Comment

0 Comments