യുവാവിനെ കാണാതായതായി പരാതി


രാജപുരം: ബൈക്കില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി.
പനത്തടി കോളിച്ചാലിലെ പുന്നാംകുഴിയില്‍ പാപ്പച്ചന്റെ മകന്‍ നിതിന്‍ കുര്യാക്കോസിനെയാണ്(24) ഇന്നലെ ഉച്ചമുതല്‍ കാണാതായത്. നിതിന്‍ തന്റെ കെ.എല്‍ 79, 3576 നമ്പര്‍ പുതിയ മോഡല്‍ യമഹ ബൈക്കിലാണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ ഇതുവരെയും നിതിന്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. പിതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്. ക്രീം കളര്‍ ബര്‍മൂഡയും ഇളം പച്ച ഷര്‍ട്ടുമാണ് നിതിന്‍ ധരിച്ചിട്ടുള്ളത്.

Post a Comment

0 Comments