സഹോദരിയുമായി വഴക്കിട്ട അളിയനെ തല്ലിചതച്ചു


മടിക്കൈ: സഹോദരിയുമായി വഴക്കിട്ടതറിഞ്ഞ് അളിയനും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തല്ലിചതച്ചു. തടയാന്‍ ചെന്ന മാതാപിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു.
പൂത്തക്കാല്‍ മൈത്തടത്തെ സനീഷ് (35)നെയാണ് അളിയന്‍ രതീഷും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിച്ചതച്ചത്. സനീഷ് ഭാര്യ ശ്രീജയുമായി വഴക്കുണ്ടാക്കുന്നതറിഞ്ഞ് ശ്രീജയുടെ സഹോദരന്‍ രതീഷും മറ്റ് മൂന്ന് സുഹൃത്തുക്കളും ബൈക്കില്‍ മാരകായുധങ്ങളുമായെത്തി സനീഷിനെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. തടയാന്‍ചെന്ന പിതാവ് എസ്.കെ.നാരായണന്‍, അമ്മ ബേബി എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments