മന്നംപുറത്ത് ഒച്ച് ശല്ല്യം വ്യാപകം


നീലേശ്വരം: നീലേശ്വരം നഗരസഭയിലെ മന്നംപുറംഭാഗത്ത് ഒച്ച് ശല്ല്യം വ്യാപകമായി.
അടുക്കളയില്‍ ഭക്ഷണപാചകം ചെയ്തുവെച്ചിടങ്ങളില്‍ വരെ കയറിക്കൂടുന്ന ഒച്ചുകള്‍ മാലിന്യങ്ങള്‍ക്കിടയിലും ആള്‍ത്താമസമില്ലാത്ത പറമ്പുകളിലും പാഴ് വസ്ത്തു കുന്നുകൂടികിടക്കുന്ന സ്ഥലങ്ങളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. ഇവിടെ നിന്നും ഇവ വീടുകളിലേക്ക് ഇഴഞ്ഞെത്തുകയാണ് ചെയ്യുന്നത്. ഇവയുടെ ശല്ല്യം കാരണം ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത നിലയിലാണ് ചില വീടുകളിലുള്ളവര്‍. ഒച്ച് ശല്ല്യത്തിന് അടിയന്തരിരമായി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments