കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ക്രമസമാധാന ലംഘനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് കാഞ്ഞങ്ങാട്ട് സമാനാന്തരീക്ഷം നിലനിര്‍ത്തിയ സംതൃപ്തിയോടെ കാഞ്ഞങ്ങാടുനിന്നും പടിയിറങ്ങുന്ന ഡിവൈ.എസ്.പി പി.കെ.സുധാകരന് ഇനി കാസര്‍കോട് ക്രൈബ്രാഞ്ചില്‍.
കാഞ്ഞങ്ങാട്ടെ പോലീസിനെ ജനകീയമാക്കിയതിന്റെ സംതൃപ്തിയോടെയാണ് താന്‍ കാഞ്ഞങ്ങാട് വിടുന്നതെന്ന് സുധാകരന് പറയുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ വിവാദങ്ങളോ വലിയ ക്രമസമാധാനപ്രശ്നങ്ങളോ ഒന്നുമുണ്ടായിട്ടില്ല.
ഗതാഗത കുരുക്കു പരിഹരിക്കാന്‍ എന്നും ട്രാഫിക്ക് ഡ്യൂട്ടിയില്‍ ഡിവൈ.എസ്.പി റോഡില്‍ ഉണ്ടാകുന്നത് ക്രമസമാധാന നില നിലനിര് ത്താന് കഴിഞ്ഞു. ഡിവൈഎസ്പി എന്തിന് ട്രാഫിക്ക് ഡ്യൂട്ടി എടുക്കുന്നുവെന്ന ചേദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ട്. ഡിവൈ.എസ്.പിയും പോലീസാണ്, ഒരു പോലീസുകാരന് ഏതു പദവിയിലെത്തിയാലും ട്രാഫിക്ക് ഡ്യൂട്ടി എടുക്കുന്നത് അവന്റെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ക്ക് സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാക്കണം. അതിന് പോലീസിലെ പദവികളൊന്നും പ്രശ്നമല്ല. ഏഷ്യാവന്‍കരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവം ഭംഗിയായി നടത്തുന്നതിന് നാല് ദിവസം ഉറങ്ങാതെ തുടര്‍ച്ചയായി ഡ്യുട്ടി ചെയ്തു. അക്രമാസക്തമാകുമെന്ന് കരുതിയ പൗരത്വബില്ലിനെതിരായ പ്രക്ഷോഭം, വ്യാപകമായ അക്രമമുണ്ടാകുമെന്ന് സംശയിച്ചിരുന്ന സി.പി.എം മനുഷ്യച്ചങ്ങല, കല്യോട്ട് രക്തസാക്ഷിത്വദിനം തുടങ്ങിയവ കുഴപ്പങ്ങളില്ലാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിലും കേസുകളുടെ എണ്ണം നേര്‍പകുതിയായി കുറച്ചതിലും സുധാകരന് അഭിമാനമുണ്ട്. കല്യോട്ട്, നീലേശ്വരം തട്ടാച്ചേരി പെരുങ്കളിയാട്ടവും ക്രമസമാധാനപ്രശ്നങ്ങളില്ലാതെ ഭംഗിയായി നടത്താന്‍ കഴിഞ്ഞു.
825 ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ കേസുകള്‍ 428 ലേക്ക് എത്തിച്ചത് പോലീസിനെ ജനകീയമുഖമായി. പ്രമാദമായ കളവ് കേസുകള്‍ ഉണ്ടായിട്ടില്ല. ചെറിയ കേസുകള്‍ പലതും തെളിയിക്കാന്‍ കഴിഞ്ഞു. കൊവിഡിനെ പിടിച്ചുകെട്ടുന്നതിലും പോലീസിനെ സജ്ജമാക്കി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം. പോലീസ് ഇടപെടലില്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും എതിര്പ്പുകളില്ലാതാക്കി.
രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ എല്ലാവര്ക്കും നീതി നല്‍കാനായി ഇതിന് സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍,മാധ്യമങ്ങള്‍ എന്നിവര്‍ നല്കിയ സഹകരണം വലുതാണെന്നും സുധാകരന് പറയുന്നു.
0 Comments