യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയ പിക്കപ്പ് വാന്‍ പിടിച്ചെടുത്തു


കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ നടന്നുപോവുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയ പിക്കപ്പ് വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 11.40 ന് പുതിയകോട്ട ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ വെച്ച് പുതിയകോട്ട ഭാഗത്തുനിന്നും കോട്ടച്ചേരി ഭാഗത്തേക്ക് ഇടതുസൈഡിലൂടെ നടന്നുപോവുകയായിരുന്ന പാക്കം ആലക്കോട്ടെ അശോകന്റെ ഭാര്യ പ്രമീളയെ ഇടിച്ചിട്ട് ഗുരതരമായി പരിക്കേല്‍പ്പിച്ച പിക്കപ്പ് വാനിനെയാണ് കാസര്‍കോടുനിന്നും കണ്ടെത്തിയത്. കാസര്‍കോട്ടെ എം.എഫ് ചിക്കന്‍സിന്റെ കെ.എല്‍ 14 വൈ 8654 നമ്പര്‍ പിക്കപ്പ് വാനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയ വാഹനത്തിന്റെ ചിത്രം സിസി ക്യാമറയില്‍ നിന്നും ശേഖരിച്ച് തത്സമയം തന്നെ നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിരുന്നു. ഇതാണ് വാഹനം പിടികൂടാന്‍ സഹായമായത്. ഗുരുതരമായി പരിക്കേറ്റ പ്രമീളയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിരശസ്ത്രക്രിയക്ക് വിധേയമാക്കി.

Post a Comment

0 Comments