കെ.എസ്.യു അനുമോദിച്ചു


ചെമ്മട്ടംവയല്‍ : കണ്ണൂര്‍ സര്‍വ്വകലാശാലാ ബികോം ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്കോടെ കൂടി ഉന്നത വിജയം കരസ്ഥമാക്കിയ ചെമ്മട്ടംവയലിലെ ദിവ്യ തമ്പാന്‍ നായരെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. അനുമോദന യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ ഉപഹാരം നല്‍കി.
ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.വി തമ്പാന്‍, സന്തോഷ് തോയമ്മല്‍, നവനീത് തോയമ്മല്‍, പ്രണവ് കൂക്കള്‍, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് പ്രസിഡണ്ട് രാംകുമാര്‍ കോടോത്ത് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments