അജാനൂര്‍: സൗത്ത് ചിത്താരിയിലെ വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത റാഫിയത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു.
മധുവിധുയാത്രയിലും കാമുകന് ജംഷീറിന്റെ സാന്നിധ്യം ഉണ്ടായതായി ഭര്‍ത്താവ് ഇസ്മായില്‍ പറയുന്നു. ജംഷീറിന്റെ ബ്രെസ്സ വണ്ടിയിലാണ് മൂന്നു പ്രാവശ്യം ദീര്‍ഘ ദൂര യാത്രകള്‍ പോയതെന്നാണ് ഇസ്മായിലിന്റെ വെളിപ്പെടുത്തല്‍. യുവതിയുടെയും , ഭര്‍ത്താവിന്റെയും വീട്ടുകാര്‍ അറിയാതെയാണ് ഈ യാത്രകള്‍ നടത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇരുചക്രവാഹനത്തില്‍ പുറപ്പെട്ട ഇസ്മയിലും റാഫിയയും വണ്ടി കാഞ്ഞങ്ങാട്ട് നിര്‍ത്തിയിട്ടശേഷം ജംഷീറിന്റെ ബ്രെസ്സയിലാണ് യാത്രപോയത്. ആദ്യം ഊട്ടിയിലേക്കായിരുന്നു പോയത്. വൈകുന്നേരം കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട സംഘം രാവിലെയോടു കൂടി ഊട്ടിയില്‍ എത്തുകയും അവിടെ റൂമെടുത്തു താമസിക്കുകയും ചെയ്തു. പത്തുമണിയോട് കൂടി ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു അന്ന് വൈകുന്നേരം തന്നെ അവിടെ നിന്ന് മടങ്ങിയെന്നും ഭര്‍ത്താവ് പറയുന്നു . പിന്നീട് മൈസൂരിലേക്കും മംഗലാപുരം സിറ്റി സെന്ററിലേക്കുമാണ് പോയത്. ഇതോടുകൂടി റാഫിയയും ജംഷീറും തമ്മിലുള്ള ബന്ധം വിവാഹശേഷവും ദൃഡമായി തുടര്‍ന്നിരുന്നുവെന്നാണ് വ്യക്തമാവുന്നത്. തന്നെ ദുബായിലേക്ക് അയക്കാന്‍ വിസ സംഘടിപ്പിച്ചുതരമാമെന്നും ജംഷീര്‍ പറഞ്ഞതായും ഭര്‍ത്താവ് ഇസ്മായില്‍ പറയുന്നു. ജംഷീര്‍ രണ്ടാമത്തെ ആപ്പിള്‍ ഐ ഫോണ്‍ റഫിയ്യത്തിന് നല്കിയപ്പോള് ആദ്യത്തെ ഐ ഫോണ്‍ ഇസ്മായിലിനു നല്കി. ഇങ്ങനെ ആഡംബര യാത്രകള്‍ നടത്തിയും സമ്മാനങ്ങളും വിസ വാഗ്ദാനം നല്‍കിയുമാണ് ഇസ്മയിലിനെ ജംഷീര്‍ വരുതിയിലാക്കിയത്. ജംഷീറിനെ ഇസ്മയില്‍ ആദ്യമായി കാണുന്നത് കല്യാണത്തിന് ശേഷം പള്ളിക്കര പാര്‍ക്കില്‍ വെച്ചായിരുന്നു. തന്നെ കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന ആളെന്നാണ് ജംഷീറിനെ റാഫിയ ഇസ്മയിലിന് പരിചയപ്പെടുത്തിക്കൊടുത്തത്. അങ്ങനെയാണ് ഇസ്മയിലും ജംഷീറും തമ്മില്‍ അടുപ്പത്തിലായത്.
റാഫിയത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
0 Comments