പോലീസുകാര്‍ കൊവിഡ് വാഹകരാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്


കാഞ്ഞങ്ങാട്: യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ജോലിചെയ്യുന്ന പോലീസുകാര്‍ കോവിഡിന്റെ സാമൂഹിക വ്യാപനത്തില്‍ വാഹകരാകാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍. ഇതോടെ പോലീസുകാരുടെ പൊതുജന സമ്പര്‍ക്കത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതു സര്‍ക്കാര്‍ ആലോചിക്കുന്ന. ഇതിനകം വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പോലിസുകാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കളമശേരിയിലും മാനന്തവാടിയിലും പോലീസ് സ്‌റ്റേഷന്‍ അടച്ചിടേണ്ടിവന്നു.
ആരോഗ്യവും പ്രരിരോധ ഉള്ളതിനാല്‍ പോലീസുകാരില്‍ പലര്‍ക്കും രോഗലക്ഷണം പുറമെ കാണില്ലെങ്കിലും വാഹകരായി മാറാമെന്നാണു നിഗമനം. ആശാവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ പുറമെ ലക്ഷണം കാണിക്കില്ലെങ്കിലും രോഗവാഹകരാകാനുള്ള സാധ്യതയേറെ. പൊതുജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നവരാണു പോലീസുകാര്‍. വിദേശത്തുനിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു കളമശേരിയിലെ ഉദ്യോഗസ്ഥന്. പോലീസുകാരന്റെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച്, വിജിലന്‍സ് വിഭാഗങ്ങളിലുള്ളവരെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. തുടക്കത്തില്‍ ഡി.ജി.പി. പോലീസിനു വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രതിരോധ കിറ്റുകളും ലഭ്യമാക്കിയിരുന്നു. എന്നാല്‍, നിലവില്‍ വേണ്ടത്ര സുരക്ഷ മുന്‍കരുതല്‍ എടുക്കാതെയാണു പോലീസുകാര്‍ ഡ്യൂട്ടി ചെയ്യുന്നത്. ആശുപത്രിയിലും ഏയര്‍പോര്‍ട്ടിലും ക്വാറെന്റെനിലുള്ളവരെ നിരീക്ഷിക്കുന്ന പോലീസുകാര്‍ക്കു മാത്രമാണു പി.സി.ആര്‍. കിറ്റ് നല്‍കുന്നത്. വാഹനപരിശോധനാ സമയത്തും പ്രതികളുമായുള്ള സമ്പര്‍ക്കം മൂലവും സമ്പര്‍ക്കസാധ്യത കൂടുതലാണ്. ജയിലില്‍ എത്തുംവരെ പോലീസിനൊപ്പമാണ് പ്രതികള്‍.
സാമൂഹിക അകലം പാലിക്കാന്‍ പലപ്പോഴും പോലീസുകാര്‍ക്കു കഴിയുന്നില്ല. മാസ്‌കും സാനിറ്റൈസറും മാത്രമാണു സുരക്ഷയ്ക്കുള്ളത്. പോലീസുകാരുടെ സാമുഹിക സമ്പര്‍ക്കവും ജോലി ഭാരവും കുറയ്ക്കാന്‍ മാസത്തില്‍ പകുതി ഡ്യുട്ടി അനുവദിച്ചു ഡി.ജി.പി. ഉത്തരവിറക്കിയതാണ്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഉത്തരവ് അട്ടിമറിച്ചു. കഴിഞ്ഞയാഴ്ച മുതല്‍ എല്ലാദിവസവും ഡ്യൂട്ടിക്കെത്തണമെന്നാണു നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ പോലീസുകാര്‍ കോടതികളിലും മറ്റു സ്ഥാപനങ്ങളിലും നേരിട്ടെത്തുന്നത് പരാമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ ഇമെയില്‍ വഴി അയച്ചാല്‍ മതിെയന്നും പരമാവധി വിഡിയോ കോണ്‍ഫറന്‍സിനെ ആശ്രയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments