സര്‍ക്കാര്‍ ഇടപെട്ടു ജനശതാബ്ദി പുറപ്പെട്ടത് കോഴിക്കോടുനിന്ന്; സ്റ്റോപ്പുകളും വെട്ടികുറച്ചു


കണ്ണൂര്‍: സംസ്ഥാ ന സര്‍ക്കാര്‍ ഇടപെട്ടതിനെ തുട ര്‍ന്ന് ജനശതാബ്ദി എക്‌സ ്പ്രസ് ഇന്ന് പുറപ്പെട്ടത് കോഴിക്കോട്ടുനിന്നും. രാവിലെ കണ്ണൂരില്‍ നിന്നും പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നത്. പൊടുന്നനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപടലിനെ തുടര്‍ന്ന് കോഴിക്കോടുനിന്നും യാത്ര ആരംഭിച്ചത്.
തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലായിരിക്കും.
കണ്ണൂര്‍ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് കേസുകളുടെ ബാഹുല്യവും എല്ലാ സ്റ്റേഷനുകളിലും സ്‌ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ജനശതാബ്ദി ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടിചുരുക്കിയതെന്നാണ് സൂചന.

Post a Comment

0 Comments