മുല്ലപ്പള്ളിക്ക് നേരെ കൊലവിളി; യുവാവിന് എതിരെ പരാതി

ചെറുവത്തൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലക്കെതിരെ നവമാധ്യമങ്ങളില്‍ കൊലവിളി നടത്തിയ യുവാവിനെതിരെ ചന്തേര പോലീസില്‍ പരാതി നല്‍കി. പിലിക്കോട് വീതുകുന്നിലെ കുരുക്കള്‍ വീട്ടില്‍ രാജേഷിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷുഹൈബ് ബിന്‍ സുബൈര്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മുല്ലപ്പള്ളിയെ പൊതുസമൂഹത്തില്‍ അപമാനിക്കുകയും അറുപ്പുളവാക്കുന്ന പ്രയോഗങ്ങള്‍ നടത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന് ഷുഹൈബ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ചന്തേര പോലീസ് തുടര്‍ അന്വേഷണത്തിനായി പരാതി സൈബര്‍ സെല്ലിന് കൈമാറി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതനായാണ് രാജേഷ് നവമാധ്യമങ്ങളില്‍ മുല്ലപ്പള്ളിക്കെതിരെ പോസ്റ്റിട്ടത്.

Post a Comment

0 Comments