കാഞ്ഞങ്ങാട്: കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോമുഹമ്മദ്ഹാജിയെ സന്ദര്‍ശിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി.
കോഴിക്കോട് എം.വി.ആര് ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ നിന്നും ഏതാനും ദിവസം മുമ്പാണ് മെട്രോഹാജിയെ കോഴിക്കോട്ടെ തന്നെ മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മെട്രോഹാജിയുടെ രോഗവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയക്കാരടക്കം നാടിന്റെ നാനാഭാഗത്തുനിന്നും കോഴിക്കോട് ആശുപത്രിയില്‍ സന്ദര്‍ശകരെത്തുന്നുണ്ട്. എന്നാല്‍ ഹാജിയെ സന്ദര്‍ശിക്കാന്‍ അടുത്ത ബന്ധുക്കളെ ഒഴികെ ആരെയും അനുവദിക്കുന്നില്ല. ബന്ധുക്കള്‍ക്കും നിയന്ത്രണമുണ്ട്. ചില ബന്ധുക്കള്‍ ഹാജിയെ കാണാതെ തന്നെ മടങ്ങി.
0 Comments