പാചക വാതകത്തിന്റെ മറവില്‍ കൊള്ള


ഭീമനടി: പാചക വാതക വിതരണത്തിന്റെ മറവില്‍ കൊള്ള നടത്തുന്നതായി പരാതി.
നീലേശ്വരം ഗ്യാസ് ഏജന്‍സിയില്‍ നിന്നും നല്‍കുന്ന എച്ച്.പി ഗ്യാസിന്റെ മറവിലാണ് കൊള്ള. പാചക ആവശ്യത്തിനുള്ള എച്ച്.പി ഗ്യാസ് സിലിണ്ടര്‍ ഒന്നിന് 610 രൂപയാണ് നീലേശ്വരത്തെ വില. ഇതിന് 680 മുതല്‍ 700 രൂപവരെയാണ് ഭീമനടിയിലേയും പരിസര പ്രദേശങ്ങളിലേയും ഉപഭോക്താക്കളില്‍ നിന്നും ഗ്യാസ് ഏജന്‍സിയിലെ വിതരണക്കാര്‍ കൈപ്പറ്റുന്നത്. പാചകവാതക സിലിണ്ടറിന് കൂടുതല്‍ വില ഈടാക്കുന്നത് ഗുരുതരമായ കുറ്റമാണ്. കെ.പി.സി.സി അംഗം കരിമ്പില്‍ നാരായണന്റേതാണ് നീലേശ്വരം ഗ്യാസ് ഏജന്‍സി.

Post a Comment

0 Comments