പോലീസുകാരന്റെ ഭാര്യയെ കയ്യേറ്റം ചെയ്ത യുവാവിനെതിരെ കേസ്


ചെറുവത്തൂര്‍: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭര്‍തൃമതിയെ കൈയ്യേറ്റം ചെയ്തുവെന്ന സംഭവത്തില്‍ പോലീസുകാരന്റെ ഭാര്യയുടെ പരാതിയിലും ചന്തേര പോലീസ് കേസെടുത്തു.
കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ കാലിക്കടവ് കരക്കേരുവിലെ പ്രമോദ്കുമാറിന്റെ ഭാര്യ ഹൃദ്യയുടെ പരാതിയില്‍ അയല്‍വാസി അജേഷിന്റെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. പോലീസുകാരനും ഭാര്യയും ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അയല്‍വാസിയായ കരക്കേരുവിലെ അജേഷിന്റെ ഭാര്യ സജിനയുടെ പരാതിയില്‍ നേരത്തെ പ്രമോദ് കുമാറിന്റെ പേരില്‍ ചന്തേര പോലീസ് കേസെടുത്തിരുന്നു. ഒമ്പത് വര്‍ഷമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്. വഴിയിലൂടെ നടന്നുവരികയായിരുന്ന തന്നെ കൈയ്യേറ്റം ചെയ്തുവെന്നായിരുന്നു സജിനിയുടെ പരാതി.

Post a Comment

0 Comments