കല്യോട്ട് പുഷ്പാര്‍ച്ചന നടത്തി; ജി.രതികുമാര്‍ ചുമതലയേറ്റു


പെരിയ: കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ കാസര്‍കോട് ഡിസിസിയുടെ ചുമതലയേറ്റു. ഇതിന് മുന്നോടിയായി കല്ല്യോട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി സി.വി ജെയിംസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍, മണ്ഡലം പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, കൃപേഷിന്റേയും ശരത് ലാലിന്റെയും രക്ഷിതാക്കളായ കൃഷ്ണന്‍, സത്യനാരായണന്‍, ബ്ലോക്ക് സെക്രട്ടറി രാമകൃഷ്ണന്‍ നടുവില്‍വീട്, മുന്‍ മണ്ഡലം പ്രസിഡന്റ് എം.കെ ബാബുരാജ്, യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് എം.കെ കല്ല്യോട്ട് , ബൂത്ത് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ കല്ല്യോട്ട് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments