കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നതിന് കാസര്‍കോട്ടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട്ടെ ബി.എന്‍.സി ഓണ്‍ലൈന്‍ ചാനലുടമ ബുര്ഹാനെതിരെയാണ് പോലീസ് കേസെടുത്തത്. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ഉണ്ണിത്താന് 87 ലക്ഷത്തോളം രൂപ പിരിച്ചുവെങ്കിലും മുഴുവന്‍ തുകയും നല്കിയില്ലെന്നായിരുന്നുവത്രെ വാര്‍ത്ത. ഇതിനെതിരെയാണ് ഉണ്ണിത്താന് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപി അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്കി. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരമാണ് ബുര്‍ഹാനെതിരെ കേസ് ചാര്‍ജ് ചെയ്തത്. കാസര്‍കോട് തളങ്കര സ്വദേശിയാണ് ബുര്‍ഹാന്‍.
0 Comments