ഉദ്ഘാടനത്തിനൊരുങ്ങി ഇ.എം.എസ് സ്റ്റേഡിയം


നീലേശ്വരം ഇ.എം.എസ്.സ്റ്റേഡിയം നിര്‍മ്മാണം അന്തിമഘട്ടത്തില്‍.
നീലേശ്വരം: പുത്തരിയടുക്കം ബ്ലോക്ക് ഓഫീസിന് മുന്നില്‍ നിര്‍മ്മിച്ച ഇ.എം.എസ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എ സിന്റെ പേരില്‍ കായിക മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ടാണ് സ്റ്റേഡിയത്തിന് കഴിഞ്ഞ വി.എസ് സര്‍ക്കാരാണ് സ്റ്റേഡിയത്തിന് അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.04 കോടി രൂപയാണ് നിര്‍മ്മാണ ചിലവിനായി നീക്കിവെച്ചത്. ഫുട്‌ബോള്‍ മൈതാനം, ആറ് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഗ്യാലറി സൗകര്യത്തോട് കൂടിയ സിന്തറ്റിക് ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് നിലകളുള്ള പവലിയന്‍ കെട്ടിടം, നീന്തല്‍കുളം എന്നിവയാണ് സ്റ്റേഡിയത്തിനകത്ത് നിര്‍മ്മിക്കുന്നത്. 2018 മെയ് 24 ന് കായികമന്ത്രി എ.സി.മൊയ്തീനാണ് നിര്‍മ്മാണ പ്രവര്‍ത്തിക്ക് തറക്കല്ലിട്ടത്. കോവിഡ് ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍മ്മാണം ആഴ്ചകളോളം നിലച്ചുവെങ്കിലും ഇപ്പോള്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ്. നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുവാന്‍ ഇന്നലെ രാവിലെ എം.രാജഗോപാലന്‍ എം.എല്‍ എ സ്റ്റേഡിയം സന്ദര്‍ശിച്ചു. സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറി ടി.കെ.രവിയും എം എല്‍ എ യുടെ കൂടെ ഉണ്ടായിരുന്നു.
പുത്തന്‍ തലമുറയുടെ കായിക മികവ് പരിപോഷിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന ഇ.എം.എസ് സ്റ്റേഡിയം കാസര്‍കോട് ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമേറിയതായിരിക്കും.

Post a Comment

0 Comments