ശ്രീനഗര്‍: പാക് വെടിവയ്പ്പില്‍ ജമ്മുകാശ്മീരില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. രജൗരി സെക്ടറില്‍ ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാക്കിസ്ഥാന് ആക്രമണം നടത്തുകയായിരുന്നു.
ഈ മാസം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നീട് നൗഷേര സെക്ടറിലെ രജൗരിയിലും പാക്കിസ്ഥാന് ആക്രമണം അഴിച്ചുവിട്ടു.
അതേസമയം അനന്തനാഗില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യന്‍ സൈനികരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായ വെടിവയ്പ്പാണ് ഇവിടെ നടക്കുന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാക്കിസ്ഥാന് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.
0 Comments