കാഞ്ഞങ്ങാട്-പാണത്തൂര്‍-കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാത തുറക്കും


രാജപുരം: പനത്തടി പഞ്ചായത്തിലെ രണ്ട് അന്തര്‍ സംസ്ഥാന പാതകളായ കാഞ്ഞങ്ങാട് -പാണത്തൂര്‍ ബാഗ മണ്ഡല, കാഞ്ഞങ്ങാട് -പാണത്തൂര്‍-കല്ലപ്പള്ളി സുള്ള്യ റോഡുകള്‍ തദ്ദേശവാസികള്‍ക്കായി തുറന്ന് കൊടുക്കാന്‍ കര്‍ണ്ണാടക സമ്മതിച്ചതായി ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു. ഈ റോഡുകള്‍ തുറന്ന് കൊടുക്കണം എന്നാവശ്യപ്പെട്ട് ബി. ജെ .പി പനത്തടി പഞ്ചായത്ത് കമ്മറ്റി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കര്‍ണ്ണാടക എം.എല്‍.എമാരും, എം.പിമാരും ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ റോഡുകള്‍ തുറന്ന് കൊടുക്കുവാന്‍ തീരുമാനമായത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഈ റോഡുകള്‍ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments