ഒഴിപ്പിച്ച കടമുറിയില്‍ വൃദ്ധന്റെ താമസം: വ്യാപാരികളും യാത്രക്കാരും ഭീതിയില്‍


നീലേശ്വരം: നീലേശ്വരം ബസ്റ്റാന്റ് നിര്‍മ്മിക്കാനായി ഒഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ മുറിയില്‍ വൃദ്ധന്റെ താമസം യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും ഭീതിപടര്‍ത്തുന്നു. 60 വയസ് കഴിഞ്ഞ അവശനായ വൃദ്ധനാണ് ഇവിടെ ഭക്ഷണം പാകംചെയ്ത് താമസമാരംഭിച്ചത്. അവശനായ വൃദ്ധന്‍ കുന്നുംങ്കൈ സ്വദേശിയാണെന്ന് പറയുന്നു. എപ്പോഴും ചുമച്ചുകൊണ്ടിരിക്കുന്ന ഇയാളുടെ ആരോഗ്യം തീരെ അവശനിലയിലാണ്. കൊവിഡ് പടരുന്ന കാലത്ത് വൃദ്ധനും രോഗിയും അവശനുമായ വൃദ്ധന്‍ ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന ബസ്റ്റാന്റ് കെട്ടിടത്തില്‍ താമസം തുടങ്ങിയതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്.കെട്ടിടത്തില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണ് ഇദ്ദേഹം ഭക്ഷണം പാകം ചെയ്യുന്നത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ ബസ്റ്റാന്റ് പരിസരത്തെ വ്യാപാരികള്‍ നഗരസഭാ അധികൃതരേയും ആരോഗ്യ വകുപ്പ് അധികൃതരേയും അറിയിച്ചിരുന്നുവെങ്കിലും ഇവരാരും തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments