പോസ്റ്റില്‍ നിന്ന് വൈദ്യുതി മോഷണം; മുന്‍ പഞ്ചായത്തംഗത്തിനെതിരെ കേസ്


കാസര്‍കോട്: മുന്‍പഞ്ചായത്തംഗത്തിന്റെ ഇരുനില വീട്ടിലേക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തി.
ഇതേ തുടര്‍ന്ന് വീട്ടുടമയില്‍ നിന്ന് അധികൃതര്‍ രണ്ടുലക്ഷത്തി നാല്‍പ്പത്തിനാലായിരം രൂപയോളം പിഴയീടാക്കി. ആലംപാടിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് വഴിവിളക്ക് മറയാക്കി വൈദ്യുതിമോഷണം നടത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തുകയും വൈദ്യുതിമോഷണം കണ്ടെത്തുകയുമായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അനുമതിയില്ലാതെ വൈദ്യുതിപോസ്റ്റില്‍ 60 വാട്ട് എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കുകയും വീട്ടുമതിലിന് ചേര്‍ന്നുള്ള വഴിവിളക്ക് ഡി.പി സ്വിച്ച് വഴി വീട്ടിലേക്ക് വൈദ്യുതി ചോര്‍ത്തുകയും ചെയ്‌തെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

Post a Comment

0 Comments