പി.പി.ശ്യാമളാദേവിയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമാക്കും


കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകനും തലശ്ശേരിയിലെ അഭിഭാഷക സംഘടനാ നേതാവുമായ കെ.വി.മനോജ് കുമാറിനെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെ, കമ്മിഷന്‍ അംഗങ്ങളായും പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകികയറ്റാന്‍ നീക്കം. നിലവില്‍ നാല് അംഗങ്ങളുടെ ഒഴിവാണ് കമ്മിഷനിലുള്ളത്. ഉടന്‍തന്നെ രണ്ട് ഒഴിവുകള്‍ കൂടി വരും. ഇതിലേക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശ്യാമളാ ദേവിയെ നിയമിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. സിപിഎം ജില്ലാ കമ്മറ്റി ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ ഇപ്പോള്‍ കാറടുക്ക ഏരിയാകമ്മറ്റി അംഗമാണ്.
കഴിഞ്ഞ തവണ യഥാസമയം അപേക്ഷ സമര്‍പ്പിക്കാതിരുന്നിട്ടും ശ്യാമളാദേവിക്ക് നിയമനം നല്‍കാന്‍ ശ്രമം നടന്നിരുന്നു. ആദ്യം നിശ്ചയിച്ച തീയതി പ്രകാരം അവര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് തീയതി നീട്ടിനല്‍കി. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് നീക്കം തടയുകയായിരുന്നു. ഇത്തവണ ശ്യാമളാ ദേവി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കു പുറമേ ഭരണാനുകൂല സംഘടനയായ കെ.ജി. ഒ.എയുടെ സംസ്ഥാന ഭാരവാഹിയെയും കമ്മീഷനംഗമായി നിയമിക്കാന്‍ നീക്കമുണ്ട്. നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ് ഇദ്ദേഹം. ചെയര്‍മാന്‍ നിയമനത്തിനുള്ള യോഗ്യതയില്‍ വെള്ളം ചേര്‍ത്താണ് കെ.വി. മനോജ് കുമാറിനു നിയമനം നല്‍കിയത്. ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കമ്മിഷനംഗങ്ങള്‍ക്കുവേണ്ട യോഗ്യതയായ 10 വര്‍ഷം പരിചയം പോലും ചെയര്‍മാന്‍ നിയമനത്തിന് ബാധകമല്ലാതാക്കിയിരുന്നു. യോഗ്യതയില്‍ ഇളവ് വരുത്തിയത് പാര്‍ട്ടി ബന്ധുക്കളുടെ അനധികൃത നിയമനത്തിനുവേണ്ടിയാണെന്ന ആക്ഷേപം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ സെക്രട്ടറി തലത്തിലോ അതിനു മേലെയോ പ്രവര്‍ത്തിച്ച പരിചയം അല്ലെങ്കില്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പരിചയവും ദേശീയ, രാജ്യാന്തര അംഗീകാരങ്ങളും എന്നിങ്ങനെയായിരുന്നു 2017 വരെ അധ്യക്ഷനിയമനത്തിന് അടിസ്ഥാനമാക്കിയ യോഗ്യതകള്‍. എന്നാല്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനായി മാര്‍ച്ച് 22ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഈ നിബന്ധന ഒഴിവാക്കി. പകരം പേഴ്‌സണ്‍ ഓഫ് എമിനന്‍സ് എന്നതിലേക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ ദുര്‍ബലപ്പെടുത്തി. അതോടെ മനോജ് കുമാറിന് അപേക്ഷിക്കാന്‍ യോഗ്യതയായി. കമ്മിഷന്‍ അംഗമാകണമെങ്കില്‍ ഇപ്പോഴും 10 വര്‍ഷം പരിചയംവേണം.
അതേസമയം മനോജ് കുമാറിനെ തിരുകിക്കയറ്റാന്‍ കമ്മിഷന്‍ ചെയര്‍മാനായി പരിഗണിക്കുന്നതിനുള്ള യോഗ്യതയില്‍ ഇളവുവരുത്തിയെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.
ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കമ്മിഷനംഗങ്ങള്‍ക്കുവേണ്ട യോഗ്യതയായ 10 വര്‍ഷം പരിചയം പോലും ചെയര്‍മാന്‍ നിയമനത്തിനു ബാധകമല്ലാതാക്കി. മൂന്ന് വര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ദ്ധജുഡീഷ്യല്‍ അധികാരങ്ങളുള്ള സുപ്രധാന പദവിയില്‍ കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള അറിവും, പ്രവര്‍ത്തനമികവുമാണ് പ്രധാന യോഗ്യത.
സര്‍ക്കാരിന്റെ സെക്രട്ടറി തലത്തിലോ അതിനു മേലെയോ പ്രവര്‍ത്തിച്ച പരിചയം അല്ലെങ്കില്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പരിചയവും ദേശീയ, രാജ്യാന്തര അംഗീകാരങ്ങളും എന്നിങ്ങനെയായിരുന്നു 2017 വരെ അധ്യക്ഷനിയമനത്തിന് അടിസ്ഥാനമാക്കിയ യോഗ്യതകള്‍. എന്നാല്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനായി മാര്‍ച്ച് 22നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഈ നിബന്ധന മുക്കി. പകരം, പേഴ്‌സണ്‍ ഓഫ് എമിനന്‍സ് എന്നതിലേക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ ദുര്‍ബലപ്പെടുത്തി. നിയമനം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാലും പേഴ്‌സണ്‍ ഓഫ് എമിനന്‍സ് എന്നാണു മാനദണ്ഡമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വ്യാഖ്യാനിക്കാനാണ് ഈ പഴുത്.
ഇതെല്ലാമായപ്പോള്‍ മനോജ് കുമാറിന് അപേക്ഷിക്കാന്‍ യോഗ്യതയായി. എന്നാലും കമ്മിഷന്‍ അംഗമാകണമെങ്കില്‍ ഇപ്പോഴും 10 വര്‍ഷം പരിചയം വേണം എന്നത് നില നില്‍ക്കുകയാണ്. നേരത്തെ മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെയും മുന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിനെയുമൊക്കെയാണ് നിയമിച്ചിരുന്നത്. തലശേരിയിലെ സി.പി.എം നേതാവായിരുന്ന കെ.വി. ബാലന്റെ മകനാണ് അഡ്വ. മനോജ് കുമാര്‍. നേരത്തേ സഹകരണ ഓംബുഡ്‌സ്മാനായിരുന്നു.
തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ് മനോജ്കുമാറിനെ പരിഗണിക്കാനുള്ള ഒരു യോഗ്യത. കേരളാ എന്‍ജിഒ യൂണിയന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റായിരുന്ന കെ.വി.മനോജ്കുമാര്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ്. പോക്‌സോ കേസുകളിലെ വിധികളിലൂടെ ശ്രദ്ധേയനായ കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന്‍, തലശേരി ജില്ലാ ജഡ്ജി ടി. ഇന്ദിര, നിലവില്‍ കമ്മിഷനംഗമായ ഡോ: എം.പി.ആന്റണി, അരഡസനോളം ബാലാവകാശ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അഭിമുഖത്തില്‍ പിന്തള്ളപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം, ബാല നീതി, പോക്‌സോ തുടങ്ങിയ മേഖലകളില്‍ ഇവരില്‍ പലര്‍ക്കുമുള്ള അറിവും പരിചയവും പരിഗണിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Post a Comment

0 Comments