ബംഗാളികള്‍ നാട്ടിലേക്ക് മടങ്ങി മേല്‍പ്പാലം പണി പിന്നെയും നിലച്ചു


കാഞ്ഞങ്ങാട്: ബംഗാളില്‍നിന്നുള്ള അതിഥിതൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോയതോടെ അവസാനഘട്ടത്തിലായിരുന്ന കോട്ടച്ചേരി റെ യില്‍വേ മേല്‍പ്പാലം പണി അനിശ്ചിതത്വത്തിലായി.
പണി അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ബംഗാളികളായ അതിഥിത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. റെയില്‍പാളത്തിന്റെ മുകളിലൂടെ കടന്ന് പോവുന്ന ഭാഗത്ത് ഗര്‍ഡറുകള്‍ പാകുന്ന പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. കോണ്‍ഗ്രീറ്റ് സ്റ്റീല്‍ കമ്പോസിറ്റ് ഗര്‍ഡറുകള്‍ നാല് കൂറ്റന്‍ ട്രക്കറുകളിലായി മെയ് 29നായിരുന്നു കാഞ്ഞങ്ങാട്ടെത്തിച്ചത്. ഏതാനും അതിഥിത്തൊഴിലാളികളെല്ലാം നാട്ടിലേക്ക് പോയിരുന്നുവെങ്കിലും പത്ത് ബംഗാളിതൊഴിലാളികളായിരുന്നു കഴിഞ്ഞ ദിവസം വരെ ജോലിചെയ്തുകൊണ്ടിരുന്നത്. നട്ടും ബോള്‍ട്ടും ഘടിപ്പിക്കുന്ന പണി തീര്‍ത്താല്‍ സുരക്ഷാ കമ്മീഷന്‍ മേല്‍നോട്ടത്തില്‍ ഗര്‍ഡറുകള്‍ പാളത്തിന് മുകളില്‍ പാകാന്‍ ബാക്കിയിരിക്കെയാണ് കാഞ്ഞങ്ങാട്ടെത്തിയ ശ്രമിക് ട്രെയിനില്‍ അവശേഷിക്കുന്ന ജോലിക്കാര്‍ നാട്ടിലേക്ക് മടങ്ങിയത്.
ഇവര്‍ എന്ന് തിരിച്ചുവരുമെന്നറിയാതെ പാലം പണി എ ങ്ങനെ തുടര്‍ന്നുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് കരാറുകാര്‍.

Post a Comment

0 Comments