റാങ്ക് ലിസ്റ്റുകള്‍ നീട്ടില്ലെന്ന് ഉറപ്പിച്ച് പി.എസ്.സി


തിരുവനന്തപുരം: ഈ മാസം 30 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നു പി.എസ്.സി.
ലോക്ക് ഡൗണ്‍ കാലത്തും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകള്‍ നീട്ടില്ലെന്ന് പി.എസ്.സി ഉറപ്പിച്ചു പറയുന്നത്. നൂറിലേറെ ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിച്ച ഓഫീസുകളില്‍തന്നെ മതിയായ ജീവനക്കാര്‍ ഇല്ലാതിരിക്കുകയും ചെയ്തതിനാല്‍ കാലാവധി നീട്ടിയ പല റാങ്ക് ലിസ്റ്റുകളുടേയും ഗുണം ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 30 ന് സിവില്‍ പോലീസ് ഓഫിസര്‍ അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നത്. ഇതടക്കം കാലാവധി തീരുന്ന റാങ്ക്‌ലിസ്റ്റുകള്‍ നീട്ടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനേയും പി.എസ്.സി അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments