സിഐമാര്‍ക്ക് സ്ഥലംമാറ്റം; പി.ആര്‍.മനോജ് നീലേശ്വരത്ത്, കെ.പി.ഷൈന്‍ ഹോസ്ദുര്‍ഗില്‍


കാഞ്ഞങ്ങാട്: സംസ്ഥാനത്തെ 131 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി. മട്ടന്നൂരില്‍ നിന്നും കെ.പി.ഷൈനിനെ ഹോസ്ദുര്‍ഗിലും കണ്ണൂര്‍ വിജിലന്‍സില്‍ നിന്നും പി.ആര്‍.മനോജിനെ നീലേശ്വരത്തും. നീലേശ്വരത്തുനിന്നും എം.എ മാത്യുവിനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും മാറ്റി നിയമിച്ചു. വെള്ളരിക്കുണ്ടില്‍ നിന്നും എന്‍.ഒ സിബിയെ കണ്ണൂര്‍ ക്രാംബ്രാഞ്ചിലും ആദൂരില്‍ നിന്നും കെ.പ്രേംസദനെ വെള്ളരിക്കുണ്ടിലും കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ നിന്നും വി.കെ.വിശ്വംഭരന്‍നായരെ ആദൂരിലും തിരുനെല്ലിയില്‍ നിന്നും രഞ്ജിത്ത് രവീന്ദ്രനെ രാജപുരത്തും കാസര്‍കോടുനിന്നും സി.എ.അബ്ദുള്‍റഹീമിനെ മട്ടന്നൂരിലും പെരുവണ്ണാമൂഴിയില്‍ നിന്നും പി.രാജേഷിനെ കാസര്‍കോട്ടും സിഐമാരായി നിയമിച്ചു.

Post a Comment

0 Comments