ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്വരയില് നടന്ന മേജര്‍തലചര്‍ച്ചകളും ധാരണയാകാതെ പിരിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ നിന്ന് സേനാപിന്മാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ഉള്ള ഇടങ്ങളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങള്‍ പിന്മാറിയിട്ടില്ല. അതിര്‍ത്തിജില്ലകളില്‍ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന ദിവസങ്ങളിലും പരമാവധി ചര്‍ച്ചകള്‍ നടക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് നഷ്ടമായത് 20 വീരജവാന്മാരെയാണ്. 1967ല്‍ നാഥുലാ ചുരത്തില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 80 സൈനികര്‍ വീരമൃത്യു വരിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. അന്ന് 300 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തിയിരുന്നു. മേഖലയിലുണ്ടായ ഈ അപ്രതീക്ഷിതസംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് എസ് ജയ്ശങ്കര് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ഇത് ആസൂത്രിതമായ അക്രമമായിരുന്നെന്നും, ഇതിന് ഉത്തരവാദികള്‍ ചൈനീസ് സൈന്യം മാത്രമാണെന്നും എസ് ജയ്!ശങ്കര്‍ ചര്‍ച്ചയില്‍ ഉറച്ച നിലപാടെടുത്തു.
അതേസമയം, ചര്‍ച്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ: 'ആരാണ് അതി!ര്‍ത്തി ലംഘിച്ചത് എന്നതില്‍ ഇന്ത്യ വിശദമായ അന്വേഷണം നടത്തണം. അവര്‍ക്ക് എതിരെ ശിക്ഷാനടപടി വേണം. മുന്‍നിരയിലെ സൈനികട്രൂപ്പുകളെ നിയന്ത്രിക്കണം. എല്ലാ പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണം.
അതേസമയം, ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഇരുഭാഗവും നിലവിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി എന്നും ചൈന വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അക്രമത്തിന് ഇടയാക്കിയത് ചൈനീസ് പ്രകോപനമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇത് തന്നെയാണ് വിദേശകാര്യമന്ത്രി വ്യക്തമായി ചൈനയുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയതും. ഗാല്‍വന്‍ താഴ്വരയില് നിയന്ത്രണരേഖയുടെ അടുത്തുള്ള പട്രോളിംഗ് പോയന്റ് 14ന് സമീപത്ത്, നോമാന്‍സ് ലാന്‍ഡില്‍, ചൈന ടെന്റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം ഏകപക്ഷീയമായി ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു എന്നും, ഇതാണ് ഇത്രയധികം മരണങ്ങളിലേക്ക് നയിച്ചതെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്.
നിലവില്‍ അതിര്‍ത്തിയിലെ എല്ലാ ബേസ് ക്യാമ്ബുകളിലും അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഇന്ത്യ – ചൈന അതിര്!ത്തിയിലെ എല്ലാ കരസേനാ, വ്യോമസേനാ താവളങ്ങളും ജാഗ്രതയിലാണ്. ചൈനീസ് നാവികസേന പട്രോളിംഗ് നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യന്‍ നാവികസേന ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ജാഗ്രത കൂട്ടാന്‍ തീരുമാനമായത്.
ഒപ്പം അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെല്ലാമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളിന് സമീപത്ത്, അധികട്രൂപ്പുകളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
0 Comments