ചിറപ്പുറം ടൗണില്‍ അപകട ഭീഷണിയായി തണല്‍മരം


നീലേശ്വരം : ചിറപ്പുറം ടൗണില്‍ പന്തലിച്ചു നില്‍ക്കുന്ന കൂറ്റന്‍ തണല്‍ മരം അപകടഭീഷണി ഉയര്‍ത്തുന്നു.
മരം മുറിച്ചു മാറ്റി അപകടം നീക്കണമെന്ന് നേരത്തെ ആവശ്യമുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു.
ഇതോടെ മരത്തില്‍ നിന്നു കൊമ്പുകള്‍ പൊട്ടി വീഴുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൊമ്പ് പൊട്ടി ബൈക്കിനുമുകളില്‍ വീണ് തല നാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. ബങ്കളം, പുതുക്കൈ, മടിക്കൈ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ ദിവസവും നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികിലാണ് മരം നില്‍ക്കുന്നത്.
സമീപത്തുതന്നെ ട്രാന്‍സ്‌ഫോമറും ഉണ്ട്. മരം മുറിച്ചു മാറ്റി അപകടഭീതിയൊഴിവാക്കണമെന്നു ചിറപ്പുറം ടൗണ്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ബന്ധപ്പെട്ടവര്‍ക്കു നിവേദനം നല്‍കാനും തീരുമാനിച്ചു. പ്രസിഡന്റ് സി.എം. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.സതീശന്‍, ടി.കുഞ്ഞിക്കണ്ണന്‍, പി.ചന്ദ്രന്‍, പി.പി.മധു, കെ.വി.രാഘവന്‍, ടി.വി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments