അജാനൂര്‍: വര്‍ദ്ധിപ്പിച്ച ഇന്ധന വില പിന്‍വലിക്കുക, 65 വയസുകഴിഞ്ഞ തൊഴി ലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുക, സംസ്ഥാന സര്‍ക്കാര്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തികസഹായം പൂര്‍ണ്ണമായും നല്‍കുക, തൊഴിലും കൂലിയും ഉറപ്പുവരുത്തുക, വൈദ്യൂതി ബില്ലിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എ.ഐ ടി.യു സി.യുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ നില്‍പ്പ് സമരം നടത്തി.
അജാന്നൂര്‍ കൃഷിഭവന് മുന്നില്‍ നടത്തിയ സമരം ജില്ല സെക്രട്ടറി എ.ദാമോദരന്‍ ഉദ്ഘാടനം ചെയതു. പി.നാരായണന് അധ്യക്ഷം വഹിച്ചു. രമേശന് മടിയന്‍ സ്വാഗതം പറഞ്ഞു.
0 Comments