പരപ്പ: രണ്ട് മാസം മുമ്പ് നിര്‍മ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പരപ്പ ക്ലായിക്കോട് റോഡാണ് പലയിടങ്ങളിലായി പൊട്ടി പൊളിഞ്ഞത്. ഇതിനെതിരെ ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ ക്ലായിക്കോട്, മുണ്ട്യാനം, ബാനം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ റോഡാണ് നിര്‍മ്മാണം കഴിഞ്ഞ് രണ്ടു മാസത്തിനകം തന്നെ തകര്‍ന്നത്. കാലിച്ചാനടുക്കത്തേക്ക് എളുപ്പത്തില്‍ എത്താന്‍ പറ്റുന്നതിനായി ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ റോഡ് നവീകരിച്ചത്. പുതിയ റോഡ് തകര്‍ന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
0 Comments