അതിര്‍ത്തികടന്നുവന്ന രണ്ട് കുടുംബങ്ങളെ അറസ്റ്റ് ചെയ്ത് ക്വാറന്റൈനിലാക്കി


രാജപുരം: കോവിഡ് പ്രതിരോധ നടപടികളെ തുടര്‍ന്ന് അടച്ചിട്ട കേരള കര്‍ണാടക അതിര്‍ത്തിയായ ചെമ്പേരി സംസ്ഥാനപാതയില്‍ കര്‍ണാടകയില്‍നിന്നും ഫോറസ്റ്റ് പാത വഴി കാറില്‍ കടന്നുവന്ന രണ്ട് കുടുംബങ്ങളെ പോലീസ് പിടികൂടി കേസെടുത്ത് ക്വാറന്റൈനിലാക്കി.
കള്ളാര്‍ പുഞ്ചക്കരയിലെ സൈനുദ്ദീനാണ് (36) ഭാര്യ ബാഗമണ്ഡലം അയ്യങ്കേരിയിലെ ഫാത്തിമ സൗദയേയും(30) മൂന്ന് കുട്ടികളുമാണ് അനധികൃതമായി കാറില്‍ അതിര്‍ത്തി കടന്നുവന്നത്. സംഭവമറിഞ്ഞ് അതിര്‍ത്തിയിലെത്തിയ പോലീസ് പെട്രോളിങ് സംഘം ഇവരെ പിടികൂടി ക്വാറന്റയിലാക്കി. ഇവര്‍ക്ക് പിന്നാലെ കര്‍ണാടകയില്‍ നിന്നും നിന്നും അനധികൃതമായി ഫോറസ്റ്റ് പാത വഴി കാറില്‍വന്ന കോളിച്ചാലിലെ ജെ.സി.ബി ഡ്രൈവര്‍ മഹേഷിനെയും ( 42) കുടുംബത്തേയും അറസ്റ്റ് ചെയ്ത് ക്വാററന്റൈനിലാക്കി. എസ്.ഐ മുഹമ്മദ് സലീമും സംഘവുമാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേരളാ പോലീസ് നിയമപ്രകാരവുമാണ് കേസെടുത്തത്.

Post a Comment

0 Comments