സാമൂഹ്യ അകലം പാലിക്കാതെ സാനിറ്റൈസര്‍ വിതരണം


നീലേശ്വരം: സാമൂഹ്യ അകലമോ സുരക്ഷയോ പാലിക്കാതെ സാനിറ്റൈസര്‍ നല്‍കിയത് വിവാദമായി.
നീലേശ്വരം നഗരസഭയിലെ 16-ാം വാര്‍ഡില്‍ തട്ടാച്ചേരി ബങ്കണക്കാവ് കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ സാനിറ്റൈസര്‍ നല്‍കിയതാണ് വിവാദമായത്. ഇതുസംബന്ധിച്ച് ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.കരുണാകരന്‍ ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്‌സിന് കൈയ്യുറ ഉപയോഗിക്കാതെ സാനിറ്റൈസര്‍ നല്‍കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 'ഇതാണോ ജാഗ്രതസമിതിക്കാരുടെ ജാഗ്രത' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. കൊടുക്കുന്നത് ജനപ്രതിനിധിയും വാങ്ങുന്നത് ആരോഗ്യപ്രവര്‍ത്തകയുമാണ്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് ഇവര്‍.

Post a Comment

0 Comments